സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി വനിതാ സംവിധായകരുടെ രണ്ട് ഫീച്ചർ ഫിലിമുകൾ കെ.എസ്.എഫ്.ഡി.സിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ചിത്രത്തിന്റെ വിതരണം ഉൾപ്പെടെയുള്ള ചെലവുകൾക്കായി സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  മലയാള സിനിമാ നിർമ്മാണത്തിനുള്ള തിരക്കഥയും ബഡ്ജറ്റും ചിത്രത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന നടീനട•ാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും വിശദവിവരങ്ങൾ, സംവിധായകയുടെ വിശദമായ ബയോഡാറ്റ ഉൾപ്പെടെ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, വഴുതക്കാട്, തിരുവനന്തപുരം- 14 എന്ന വിലാസത്തിൽ ജൂൺ 20ന് വൈകുന്നേരം നാല് മണിക്ക് മുമ്പ് ലഭിക്കണം.