2018ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയിക്കുന്നതിനായി ജൂറി രൂപീകരിച്ച് ഉത്തരവായി.  കഥാവിഭാഗത്തിൽ ടി.വി, ചലച്ചിത്ര സംവിധായകൻ ഷാജി. എമ്മും, കഥേതര വിഭാഗത്തിൽ ഡോക്യുമെൻററി സംവിധായകൻ പി. ബാലനും രചനാവിഭാഗത്തിൽ എഴുത്തുകാരൻ എസ്.ഡി. പ്രിൻസുമാണ് ജൂറി ചെയർമാൻമാർ.
ടി. ദീപേഷ് (ടി.വി, ചലച്ചിത്ര ഡയറക്ടർ), മുൻഷി ബൈജു (ചലച്ചിത്ര, ടി.വി അഭിനേതാവ്), ജി. ഹരി എഫ്.റ്റി.ഐ.ഐ (സൗണ്ട് എഞ്ചിനീയർ), വി.എസ്. ബിന്ദു (എഴുത്തുകാരി) എന്നിവരാണ് കഥാവിഭാഗം ജൂറി അംഗങ്ങൾ.
അൻസർ ഷാ എഫ്.റ്റി.ഐ.ഐ (ക്യാമറാമാൻ), എ.വി. തമ്പാൻ (ടി.വി, ചലച്ചിത്ര സംവിധായകൻ), പ്രൊഫ. എം. വിജയകുമാർ (എഴുത്തുകാരൻ, നിരൂപകൻ), കെ.എസ്. ചന്ദ്രലേഖ (ഡോക്യൂമെൻററി സംവിധായിക) എന്നിവരാണ് കഥേതര വിഭാഗം ജൂറി അംഗങ്ങൾ.
റഹീം (ജേർണലിസ്റ്റ്), റ്റി.എസ് ബീന (ബീനാരഞ്ജിനി- ജേർണലിസ്റ്റ്) എന്നിവരാണ് രചനാവിഭാഗം അംഗങ്ങൾ.
മൂന്നു വിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്പർ സെക്രട്ടറിയായിരിക്കും.