കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ സമ്പൂർണ്ണ സ്കൂൾ പ്രവേശനം ലക്ഷ്യമാക്കി സ്കൂൾ പ്രവേശന പ്രചാരണം ആരംഭിച്ചു. സമഗ്രഗിക്ഷാ കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് , ട്രൈബൽ ഡിപ്പാർട്ടുമെൻ്റ് , വന സംരക്ഷണ സമിതി, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ആദിവാസി ഊരുകളിൽ സമ്പൂർണ സ്കൂൾ പ്രവേശന പ്രചാരണം ആരംഭിച്ചത്. പന്തപ്ര ഊരിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ പ്രവേശന കാമ്പയിൻ ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ലാലു അധ്യക്ഷയായി .സമഗ്ര ശിക്ഷാ ജില്ലാകോർഡിനേറ്റർ പി ബി രതീഷ് പദ്ധതി വിശദീകരണം നടത്തി .വൈസ് പ്രസിഡൻ്റ് കെ ജെ ജോസ് ,വാർഡംഗം സുശീല ലൗജൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിജയമ്മ ഗോപി , ലിസ്സി ആൻറണി , പി.കെ തങ്കമ്മ , ഊര് മൂപ്പൻ കുട്ടൻ ഗോപാലൻ, കാണിക്കാരൻ തങ്കപ്പൻ കാമാക്ഷി, ബിപിഒ എസ് എം അലിയാർ , റ്റി ഇ ഒ ടി കെ നാരായണൻ കുട്ടി ,ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എസ്.എസ് ബെൻസിലാൽ , ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സിന്ധു പി ശ്രീധർ എന്നിവർ പ്രസംഗിച്ചു. കാമ്പയിൻ്റെ ഭാഗമായി ഊരിലെ കാണിക്കാരൻ തങ്കപ്പൻ കാമാക്ഷിയുടെ വീട്ടിൽ നിന്നും വിദ്യാഭ്യാസ സർവ്വേ തുടങ്ങി .വിദ്യാഭ്യാസ അവകാശ നിയമം , ലഹരി മുക്ത ഊര് , ശുചിത്വഊര് എന്നീ ബോധവത്ക്കരണവും ലഘുലേഖ വിതരണവും കാമ്പയിൻ്റെ ഭാഗമായി നടന്നു .തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തംഗങ്ങളുടെ സഹകരണത്തോടെ ഊരു വിദ്യാകേന്ദ്രം വോളൻ്റിയർ, എസ് ടി പ്രമോട്ടർ തുടങ്ങിയവർ ഊരുകൾ സന്ദർശിച്ച് ലഘുലേഖ വിതരണവും വിദ്യാഭ്യാസ സർവ്വേയും നടത്തും . വിദ്യാലയങ്ങളിലെയും ബദൽ സ്കൂളുകളിലെയും കൊഴിഞ്ഞു പോക്ക് തടഞ്ഞ് തുടർ പഠനം ഉറപ്പുവരുത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യം വയ്ക്കുന്നത് .

ഫോട്ടോ അടിക്കുറിപ്പ്:
കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ ആരംഭിച്ച സമ്പൂർണ്ണ സ്കൂൾ പ്രവേശന ക്യാമ്പയിൻ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.