കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വിദ്യാഭ്യാസ ഗ്രാന്റ്ിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍, എസ്.എസ്.എല്‍.സി, പ്ലസ് വണ്‍,പ്ലസ് ടു,ഡിഗ്രി,പി.ജി, പ്രൊഫഷണല്‍  പി.ജി കോഴ്‌സുകള്‍ പഠിയ്ക്കുന്നവര്‍  യോഗ്യത കോഴ്‌സിനുള്ള  സര്‍ട്ടിഫിക്കറ്റ് സാക്ഷപ്പെടുത്തിയ പകര്‍പ്പ് സഹിതം ആഗസ്‌ററ് 30 നകം ജില്ല ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഓഫീസറുടെ  കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍  പുതുക്കുന്നതിനുള്ള അപേക്ഷയും സമര്‍പ്പിക്കണം. (പാരലല്‍  സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍  അപേക്ഷിക്കേണ്ടതില്ല). അപേക്ഷ ഫോമിനും അനുബന്ധ വിവരങ്ങള്‍ക്കും  0495 2372480, 811307211, നമ്പറില്‍ ബന്ധപ്പെടുക