തിരുവനന്തപുരം ഗവ: ആർട്‌സ് കോളേജിൽ ഫ്രഞ്ച് (മെറ്റേർണിറ്റി ലീവ് വേക്കൻസി), അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് ഗസ്റ്റ് ലക്ചറർ നിയമനത്തിനായി അഭിമുഖം നടത്തും.  24ന് രാവിലെ 10.30ന് ഫ്രഞ്ചിനും 11ന് അറബിക്കിനും 25ന് രാവിലെ 11ന് ഇംഗ്ലീഷിനും അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി. നിഷ്‌കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, രജിസ്‌ട്രേഷൻ കാർഡ് എന്നിവ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.  ഫോൺ: 0471-2323040.