തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി 17 നകം അപേക്ഷിക്കണം. പ്രതിദിനം 1600 രൂപ പ്രകാരം പരമാവധി 40,000 രൂപ മാസം ലഭിക്കും. എം.എസ്‌സിയിൽ ക്ലിനിക്കൽ സൈക്കോളജി, എം.ഫിൽ(രണ്ടുവർഷ ക്ലിനിക്കൽ സൈക്കോളജി കോഴ്‌സ്), ആർസിഐ രജിസ്‌ട്രേഷൻ എന്നിവ വേണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ആഴ്ചയിൽ അഞ്ച് ദിവസം രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ജോലി ചെയ്യണം. വിശദവിവരങ്ങൾക്ക് www.cet.ac.in.