തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തിവരുന്ന ആറ് മാസത്തെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (റഗുലർ) സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 30ന് വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു.  ലൈബ്രറിയിൽനിന്ന് നേരിട്ടും 10 രൂപയുടെ തപാൽ സ്റ്റാമ്പ് പതിച്ച് സ്വന്തം മേൽവിലാസമെഴുതിയ കവർ സഹിതം അപേക്ഷിച്ചാൽ തപാൽ വഴിയും അപേക്ഷയും പ്രോസ്‌പെക്ടസും ലഭിക്കും. www.statelibrary.kerala.gov.in -ലും ലഭ്യമാണ്.  അപേക്ഷകൾ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, പാളയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.  എസ്.എസ്.എൽ.സിയോ തത്തുല്യമായ പരീക്ഷയോ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം.  കോഴ്‌സിന്റെ അവസാന രണ്ടു മാസം തൊഴിൽ പരിചയവും ഈ കാലയളവിൽ പ്രതിമാസം 900 രൂപ വേതനവും (ഡിപ്പാർട്ട്‌മെന്റൽ കാൻഡിഡേറ്റ്‌സ് ഒഴികെയുള്ളവർക്ക്) ലഭിക്കും.