തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് വിഭാഗത്തിൽ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളുണ്ട്.  എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.  കമ്പ്യൂട്ടർ സയൻസിൽ 60 ശതമാനം മാർക്കോടെ ബി.ടെക്, എം.ടെക് ബിരുദങ്ങൾ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉള്ളവർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസൽ, വയസ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 15ന് രാവിലെ 10ന് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് വിഭാഗത്തിലെത്തണം.  ഫോൺ: 0471-2515564.

സി.ഇ.ടിയിൽ ഗസ്റ്റ് ലക്ചറർ
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്.  മെഷീൻ ഡിസൈൻ/ ഇൻഡസ്ട്രിയൽ എൻജിനിയറിങ്/ ഫിനാൻഷ്യൽ എൻജിനിയറിങ് ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 19ന് രാവിലെ 10ന് മെക്കാനിക്കൽ എൻജിനിയറിങ്  വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.  ഫോൺ: 0471-2515564.