കോട്ടയത്ത് സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (ഫിസിക്കൽ ടെസ്റ്റിംഗ് ലബോറട്ടറി) തസ്തികയിൽ താത്കാലിക നിയമനം. മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദം അല്ലെങ്കിൽ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ശമ്പള സ്‌കെയിൽ 35700-75600 രൂപ. പ്രായപരിധി 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). സർക്കാർ ഉടമസ്ഥയിലുള്ള കമ്പനിയിലോ കോർപ്പറേഷനിലോ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിലോ രണ്ട് വർഷത്തിൽ കുറയാതെ റബ്ബറും പ്ലാസ്റ്റിക് വസ്തുക്കളും ഫിസിക്കൽ ടെസ്റ്റ് നടത്തിയുള്ള പ്രവൃത്തിപരിചയം വേണം.