കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്കുള്ള രണ്ടാമത് സ്‌പോട്ട് അഡ്മിഷൻ ജൂലൈ 19, 20, 22, 23 തിയതികളിൽ അതത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക്ക് കോളേജുകളിൽ നടക്കും. ഓരോ ജില്ലകളിൽ സ്‌പോട്ട് അഡ്മിഷൻ നടക്കുന്ന തിയതിയും സമയവും www.polyadmission.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജൂലൈ 7, 8, 16, 17 തിയതികളിൽ വെബ്‌സൈറ്റിൽ പേരു രജിസ്റ്റർ ചെയ്തവർക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അവർ രജിസ്‌ട്രേഷൻ സ്ലിപ്പിന്റെ പ്രിൻറ് ഔട്ട് ഹാജരാക്കണം. ഓരോ ജില്ലയിൽ ഏത് റാങ്ക് വരെയുള്ളവർക്ക് പങ്കെടുക്കാം എന്നത് 18നു രാവിലെ 10 മണിക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.