മുഴപ്പിലങ്ങാട് ബീച്ചും ധർമ്മടം തുരുത്തുമായി ബന്ധപ്പെട്ട ടൂറിസം വികസന രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ അവതരിപ്പിച്ചു. കണ്ണൂർ ജില്ലയുടെ ടൂറിസം വികസനത്തിന് കുതിപ്പേകുന്നതാകും പദ്ധതി. ഇതിന്റെ ഭാഗമായി രണ്ടു കി.മീ ദൂരത്തിൽ സന്ദർശകർക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങൾ ഒരുക്കും. ധർമ്മടം ബീച്ചിനെ മുഴപ്പിലങ്ങാട് ബീച്ചുമായി ബന്ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. പദ്ധതിയുടെ വിശദമായ രൂപരേഖ നാലുമാസത്തിനകം തയ്യാറാക്കും.

യോഗത്തിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ തുടങ്ങിയവർ പങ്കെടുത്തു.