ചെങ്ങമനാട്: ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഐ എസ്.ഒ പ്രഖ്യാപനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.
അന്‍വര്‍സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. റെക്കോര്‍ഡ് റൂം ബെന്നി ബഹനാന്‍ എം.പിയും, ഫ്രണ്ട് ഓഫീസ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഡോളി കുര്യാക്കോസും ഉദ്ഘാടനം ചെയ്തു.

പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍ ഐ.സ്.ഒ സര്‍ട്ടിഫിക്കേഷന് വേണ്ടി പ്രവര്‍ത്തിച്ച ജീവനക്കാരെയും, ജനപ്രതിനിധികളെയും ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ദിലീപ് കപ്രശ്ശേരി പദ്ധതി വിശദീകരണവും, സെക്രട്ടറി പി.വി.ഷീലാകുമാരി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ സരള മോഹനന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആശ ഏല്യാസ്, വാര്‍ഡ് മെംബര്‍ ടി.എം.അബ്ദുല്‍ഖാദര്‍, സന്ധ്യ നാരായണപിള്ള, രാജേഷ് മടത്തിമൂല, ടി.എ.ഇബ്രാഹിംകുട്ടി, ടി.കെ.സുധീര്‍, ലത ഗംഗാധരന്‍, പി.ആര്‍.രാജേഷ്, കെ.എം.അബ്ദുല്‍ഖാദര്‍, വി.എന്‍.സജീവ്കുമാര്‍, എം.ബി.രവി, രമണി മോഹനന്‍, ജെര്‍ളി കപ്രശ്ശേരി, സുചിത്ര സാബു, മനോജ്.പി.മൈലന്‍, ഗായത്രി വാസന്‍, ജയന്തി അനില്‍കുമാര്‍, സുമ ഷാജി, പി.എന്‍.സിന്ധു, എം.എസ്.ലിമ, ഷൈലേഷ് കൃഷ്ണന്‍, ഷരീഫ് ഹാജി, പി.ജെ.അനില്‍, എം.ഇ.പരീത്, കെ.എ.ബഷീര്‍, കെ.ജി.ഹരിദാസ്,വി.എം.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ കാപ്ഷൻ

ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഐ എസ്.ഒ പ്രഖ്യാപനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.