കൊച്ചി : കേരള ഷോപ്പ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്  ആക്ട്-1960 പ്രകാരം ഒരു സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിട്ട് 60 ദിവസത്തിനുളളില്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി. ബിജു അറിയിച്ചു.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ പ്രതിമാസ പരിശോധനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും അത് വഴി തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണം എന്നും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ അവലോകന യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് 60 ദിവസത്തിനുളളില്‍ രജിസ്റ്റ്രേഷന്‍ എടുക്കേണ്ടതും രജിസ്‌ട്രേഷന്‍ എടുത്ത സ്ഥാപനങ്ങള്‍ പുതുക്കേണ്ടതും ആണ്.
തൊഴില്‍ വകുപ്പിന്റെപ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരി സംഘടനകളുടെ സഹകരണം ഉണ്ടാകണം എന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി.ബിജു അഭ്യര്‍ത്ഥിച്ചു.
സ്ഥാപനങ്ങള്‍ നടത്തുന്ന തൊഴിലുടമകള്‍ അവരവരുടെ അധികാര പരിധിയിലുളള അസിസ്റ്റന്റ് ലേബര്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. എറണാകുളം ഒന്നാം സര്‍ക്കിള്‍ 8547655401, എറണാകുളം രണ്ടാം സര്‍ക്കിള്‍ 8547655402, കൊച്ചി ഒന്നാം സര്‍ക്കിള്‍ 8547655403, കൊച്ചി രണ്ടാം സര്‍ക്കിള്‍ 8547655404 ആലുവ 8547655423 നോര്‍ത്ത് പറവൂര്‍ 8547655405 അങ്കമാലി 8547655428 പെരുമ്പാവൂര്‍ 8547655433 മൂവാറ്റുപുഴ 8547655436 കോതമംഗലം 8547655439.