കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. നിലമ്പൂർ താലൂക്കിൽ 12 ഉം ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിൽ രണ്ടു വീതവും പൊന്നാനിയിൽ ഒരു ക്യാമ്പുമാണ് തുടങ്ങിയത്. വിവിധ ക്യാമ്പുകളിലായി 337 കുടംബങ്ങളിലെ 950 പേരാണ് ക്യാമ്പുകളിലേക്കു മാറ്റിപാർപ്പിച്ചത്. കുറച്ചു പേർ ബന്ധു വീടുകളിലേക്കും മാറിതാമസിച്ചിട്ടുണ്ട്.

കരുളായി കൽക്കുളം എൽ.പി.സ്‌കൂൾ, പുള്ളിയിൽ ഗവ.എൽ.പി സ്‌കൂൾ,ഗവ.യു.പി.സ്‌കൂൾ എരഞ്ഞിമങ്ങാട്, ജി.എൽ.പി.എസ്ചുങ്കത്തറ, നിലമ്പൂർ മുമ്മുള്ളി കമ്മയൂണിറ്റി സെന്റർ, ജി.എച്ച.എസ് എടക്കര, ജി.എം.എൽ.പി.എസ് പുള്ളിപ്പാടം, കരിങ്കാട്ടുമണ്ണ സിദ്ദീഖ് കോട്ടേജ്, പൊങ്ങല്ലൂർ ഫ്ളോർ മിൽ, സെന്റ്തോമസ് ചർച്ച് ഏനാതി, ജി.എൽ.പി.എസ് കരിമ്പുഴ, നിർമ്മല എച്ച്.എസ് കുറുമ്പലങ്ങോട് എന്നിവിടങ്ങളിലാണ് നിലമ്പൂർ താലൂക്കിൽ ക്യാമ്പ് തുറന്നത്. 320 കുടുംബങ്ങളിലെ 864 പേരാണ് ഈ ക്യാമ്പുകളിലുള്ളത്.

ഏറനാട് താലൂക്കിലെ വെറ്റിലപ്പാറ കൂരൻകുണ്ട് അംഗനവാടി, കീഴുപറമ്പ് പത്തനാപുരം ഇശാഅത്തുൽ ഇസ്ലാം മദ്റസ എന്നിവിടങ്ങളിലാണ് ക്യാമ്പ്. 16 കുടുംബങ്ങളിൽ നിന്നുള്ള 57 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് ഇ.എം.യു.പി സ്‌കൂൾ, പണിക്കരപ്പുറായ സി.എച്ച.മെമ്മോറിയൽ സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്.

29 പേരാണ് ഇവിടത്തെ ക്യാമ്പുകളിലുള്ളത്. പൊന്നാനി താലൂക്കിലെ പൊന്നാനി നഗരം വില്ലേജ് മുനിസിപ്പൽ ഷെൽട്ടറിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. മൂന്നു കുടുംബങ്ങളിലെ 14 പേരാണ് ക്യാമ്പിലുള്ളത്. കനത്ത മഴയിൽ നാല് വീടുകൾ പൂർണമായും 109 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ 30.6 മിമി മഴയാണ് ലഭിച്ചത്. പെരിന്തൽമണ്ണയിൽ 38 മിമി മഴയാണ് ലഭിച്ചത്. ഏറനാട് 34ഉം പൊന്നാനി 20.44 മിമി മഴയും ലഭിച്ചു. ഈ മഴക്കാലത്ത് ജില്ലയിൽ ആകെ 794.84 മിമി മഴയാണ് ലഭിച്ചത്.

ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ഓരോ ക്യാമ്പിലേക്കും ജില്ലാ കളക്ടർ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തി ഉ്തതരവിറക്കി. ദേശീയ ദുരന്തനിവാരണ സംഘം ജില്ലയിലെത്തിഅടിയന്തിര സാഹചര്യം നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണത്തിലെ 25 അംഗം സംഘം ജില്ലയിലെത്തി. വിങ് കമാൻഡർ എം മാരികനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലമ്പൂരിലെത്തിയിട്ടുള്ളത്.

നിലമ്പൂർ കേന്ദ്രീകരിച്ചു സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചു
ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന തിനാലും നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) നാളെ (09.08.2019 ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു..മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.