പ്രീ-ടെസ്റ്റ് സെൻസസിന്റെ ഭാഗമായി സൂപ്പർവൈസർ, എന്യൂമറേറ്റർ എന്നിവർക്കുള്ള പരിശീലന പരിപാടി നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വി.ആർ വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഭാരത സെൻസസ് 2021നു മുന്നോടിയായി തിരുവനന്തപുരം നഗരപരിധിയിൽ ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 30വരെ പ്രീ ടെസ്റ്റ് സെൻസസ് നടക്കുന്നത്. കുര്യാത്തി, കളിപ്പാൻകുളം, കമലേശ്വരം, പഴഞ്ചിറ, അമ്പലത്തറ എന്നീ പ്രദേശങ്ങളെയാണ് പ്രീ-ടെസ്റ്റിനായി തെരഞ്ഞെടുത്തിട്ടുള്ളത്. രണ്ടു ഘട്ടങ്ങളിലായാണ് പ്രീ-ടെസ്റ്റ് നടക്കുക. സെൻസസ് ജോയിന്റ് ഡയറക്ടർ ജോസ്.റ്റി. വർഗീസ്, ഡെപ്യൂട്ടി ഡയറക്ടർ എൽ. അജിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.