ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പൊതു അവധി ദിവസങ്ങളായ ആഗസ്റ്റ് 10, 11, 12 തീയതികളിൽ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ (ഡയറക്ടറേറ്റ് ഉൾപ്പെടെ) പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് എല്ലാ ശ്രേണിയിലുള്ള ആവശ്യമായ ഉദ്യോഗസ്ഥർക്ക് വകുപ്പ് മേധാവികൾ ഡ്യൂട്ടി നിശ്ചയിച്ചുനൽകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവായി.

എല്ലാ വകുപ്പിലും ലഭ്യമായ സൗകര്യങ്ങൾ ജില്ലാ ദുരന്ത നിവാരണ ചെയർമാൻമാരായ ബന്ധപ്പെട്ട ജില്ലാ കളക്ടർമാരുടെ ആവശ്യാനുസരണം വിട്ടുകൊടുക്കേണ്ടതാണെന്നും ഉത്തരവായി.