ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു

ക്യാമ്പുകളില്‍ ആകെ 1212 പേര്‍

കാസര്‍കോട് ജില്ലയില്‍  മൂന്നാം ദിനവും ശക്തമായി മഴ തുടരുന്നു.ഹോസ്ദുര്‍ഗ്,വെള്ളരിക്കുണ്ട് താലൂക്കളിലാണ് മഴ കനത്ത നാശ നഷ്ടം വിതച്ചുകൊണ്ടിരിക്കുന്നത്.പുഴങ്ങള്‍ കര കവിഞ്ഞ് ഒഴുകി.താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനയിലാണ്.ദുരന്ത നിവരണ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതമായി നടക്കുന്നു.വെള്ളം കയറിയ  വീടുകളില്‍ നിന്ന് ദുരിതബാധിതരെ  ദുരിതാശ്വസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി പാര്‍പ്പിച്ചു  .ജില്ലയുടെ  വിവിധ ഭാഗങ്ങളിലായി  15 ദുരിതാശ്വസ ക്യാമ്പുകള്‍ ആരംഭിച്ചു. വെള്ളരിക്കുണ്ട് താലൂക്കില്‍ മൂന്നും ഹോസ്ദുര്‍ദഗ് താലൂക്കില്‍ 12  ക്യാമ്പുകളുമാണ് ആരംഭിച്ചത്.15 ക്യാമ്പുകളിലായി 394 കുടുംബങ്ങളിലെ 1212 പേരാണ് ഉള്ളത്.  റവന്യൂ,ഫയര്‍ ഫോഴ്‌സ്,പോലീസ്, തദ്ദേശ സ്വയംഭരണ  പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍  എന്നിവര്‍ ഉള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബൂവിന്റെ നേതൃത്വത്തില്‍ താല്കാലിക കണ്‍ട്രോള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എ ജി സി ബഷീര്‍,കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ എന്നിവര്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു.ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്,സബ് കളക്ടര്‍ അരുണ്‍  കെ വിജയന്‍ തുടങ്ങിയവര്‍  ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

കാഞ്ഞങ്ങാട്  താലൂക്ക് ഓഫീസില്‍  കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി


കാസര്‍കോട് ജില്ലയിലെ തെക്കന്‍ പ്രദേശങ്ങളില്‍ രൂക്ഷമായ കാലവര്‍ഷക്കെടുതി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ നേതത്വത്തില്‍ കാഞ്ഞങ്ങാട്  താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. റവന്യു പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. ഹൊസ്ദുര്‍ഗ,് വെള്ളരിക്കുണ്ട് താലൂക്കുകളിലെ മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത് ഈ കണ്‍ട്രോള്‍ റൂമില്‍ നിന്നായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് ,വെള്ളരിക്കുണ്ട് താലൂക്കു പരിധിയിലുള്ളവര്‍ അടിയന്തിര സഹായം ആവശ്യമാണെങ്കില്‍  ഈ നമ്പറുകളില്‍ ബന്ധപ്പെടണം.  ഫോണ്‍ 04672204042,80 75325955,7510935739

അനധികൃതമായി സാമ്പത്തിക സഹായവും
സാമഗ്രികളും സ്വീകരിക്കുന്നത് നിരുത്സാഹപ്പെടുത്തണം

കാലവര്‍ഷക്കെടുതി രൂക്ഷമായ മറ്റു ജില്ലകളില്‍ ദുരിതാശ്വാസ സഹായമെത്തിക്കുന്നതിന് ഔദ്യോഗികമായി കാസര്‍കോട്  ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടില്ലയെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്  ബാബു അറിയിച്ചു    ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായം സ്വീകരിക്കുന്ന നടപടി ജില്ലാ ഭരണകൂടം തന്നെ ഏകോപിപ്പിക്കും. കാലവര്‍ഷ കെടുതിയുടെ പേരില്‍ അനധികൃതമായി സാമ്പത്തിക സഹായവും സാമഗ്രികളും സ്വീകരിക്കുന്നത്   നിരുത്സാഹപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.