തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജുകളിൽ ബി.ഫാം കോഴ്‌സിന് 14ന് രാവിലെ 10.30നു മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലെ കോൺഫറൻസ് ഹാളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, ഒറിജിനൽ ടി.സി, പ്രോസ്‌പെക്ടസ് തുടങ്ങിയ രേഖകളുമായി എത്തണം. ഒഴിവുകൾ സ്‌പോട്ട് അഡ്മിഷൻ സംബന്ധമായ മറ്റ് വിവരങ്ങൾ എന്നിവ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ  https://www.dme.kerala.gov.in  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.