പാലക്കാട് ഡിപ്പോയില്‍ നിന്നും കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പെരിന്തല്‍മണ്ണയില്‍ സര്‍വീസ് അവസാനിപ്പിക്കും.
മലപ്പുറം ജില്ലയില്‍ ഉരുള്‍പൊട്ടലും പാലങ്ങളില്‍ വെള്ളം കയറിയതിനാലും പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെടുമെന്നതിനാലാണ് പെരിന്തല്‍മണ്ണയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതെന്ന് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു.

പാലക്കാട്ട് നിന്നുള്ള കോയമ്പത്തൂര്‍, തൃശൂര്‍, നെല്ലിയാമ്പതി കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പതിവുപോലെ
പാലക്കാട് ഡിപ്പോയില്‍ നിന്നുള്ള കോയമ്പത്തൂര്‍, തൃശ്ശൂര്‍, നെല്ലിയാമ്പതി ഭാഗത്തേക്ക് ബസ്സുകള്‍ തടസ്സം കൂടാതെ ഓടുന്നുണ്ടെന്ന് പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. കോയമ്പത്തൂര്‍ ഭാഗത്തേക്ക് 10 മിനിറ്റ് ഇടവിട്ട് പതിവുപോലെ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
പാലക്കാട് -ആനക്കട്ടി സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി
പാലക്കാട് – മണ്ണാര്‍ക്കാട് – മുക്കാലി – അഗളി വഴി ആനക്കട്ടിക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പാലക്കാട് കെഎസ്ആര്‍ടിസി സി ഡിപ്പോ സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു.
**