കനത്ത മഴയിൽ വയനാട്ടിൽ 10 ഇടങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തു. ഒരിടത്ത് മണ്ണ് അമർന്നുപോയി, കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേപ്പാടി പുത്തുമലയിലാണ് തീവ്രതയേറിയ ഉരുൾപൊട്ടൽ ഉണ്ടായത്. വെള്ളരിമല, മംഗലശ്ശേരിമല, പെരിഞ്ചേർമല, നരിക്കുനി, മണിച്ചോട്, പഴശ്ശി കോളനി, പച്ചക്കാട്, മക്കിയാട്, കോറോം, ചാലിൽ മീൻമുട്ടി എന്നി സ്ഥലങ്ങളാണ് ഉരുൾപൊട്ടിയ മറ്റു സ്ഥലങ്ങൾ. ദേശീയപാത 766 തളിമലയിലാണ് മണ്ണ് അമർന്നുപോയി കെട്ടിടത്തിനു കേടുപാട് സംഭവിച്ചത്.