കേരളതീരത്ത് പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഗസ്റ്റ് 15 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മധ്യ, തെക്ക് അറബിക്കടലിൽ  ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യത ഉണ്ട്. ആഗസ്റ്റ് 12 വരെ പടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കേരള, കർണാടക, ലക്ഷദ്വീപ്  തീരങ്ങളിൽ  ശക്തമായ കാറ്റ് വീശാനിടയുണ്ട്. മേൽപറഞ്ഞ കാലയളവിൽ മത്സ്യത്തൊഴിലാളികൾ ഈപ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിച്ചു.