സംസ്ഥാനത്തെ കനത്ത മഴയിലും പ്രളയത്തിലും മരണമടഞ്ഞത് 72 പേർ. രാത്രി ഏഴു മണി വരെയുള്ള കണക്കുകൾ അനുസരിച്ച് മലപ്പുറത്ത് 23 മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 17ഉം വയനാട്ടിൽ 12 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരിൽ എട്ട്, ഇടുക്കിയിൽ അഞ്ച്, തൃശൂരിൽ നാല്, ആലപ്പുഴയിൽ രണ്ട്, കോട്ടയത്ത് ഒരു മരണവും ഉണ്ടായി.
1639 ക്യാമ്പുകളിലായി 77688 കുടുംബങ്ങളിലെ 247219 ആളുകൾ കഴിയുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ 313 ഉം തൃശൂരിൽ 251ഉം മലപ്പുറത്ത് 235ഉം വയനാട്ടിൽ 210 ക്യാമ്പുകളുമുണ്ട്. മലപ്പുറത്ത് 56203 പേരും കോഴിക്കോട് 53642 പേരും ക്യാമ്പുകളിൽ കഴിയുന്നു.
സംസ്ഥാനത്ത് 286 വീടുകൾ പൂർണമായും 2966 ക്യാമ്പുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മലപ്പുറത്ത് 65 ഉം ഇടുക്കിയിൽ 62 ഉം വീടുകൾ പൂർണമായി തകർന്നു. പാലക്കാട് 53 വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്.