വൈദ്യൂതി തടസ്സപ്പെട്ടതിനാല്‍ ഇപോസ് സംവിധാനം പ്രവര്‍ത്തിക്കാത്തതിനാല്‍    റേഷന്‍ വിതരണം നിലച്ച റേഷന്‍ കടകളില്‍  മാന്വല്‍ രീതിയില്‍ റേഷന്‍ വിതരണം നടത്തും. അര്‍ഹരായ ഗുഭോക്താക്കള്‍ക്ക് റേഷന്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദേശം നല്‍കി.


മത്സ്യത്തൊഴിലാളികള്‍ക്ക് 5 കിലോ സൗജന്യ റേഷന്‍ അരി
കാലവര്‍ഷകെടുതിയില്‍ ദുരിതബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക്  കാര്‍ഡൊന്നിന് അഞ്ച് കിലോ സൗജന്യ റേഷന്‍ അരി അനുവദിക്കുന്നതിന് അടയന്തിര നടപടി സ്വീകരിക്കും.ഇത് സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ക്കും ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ക്കും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദേശം നല്‍കി.
സൗജന്യ റേഷന്‍ വിതരണം സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക്  നല്‍കണം. ഫിഷറീസ്  വകുപ്പില്‍ നിന്നും മത്സ്യത്തൊഴിലാളികളുടെ  പട്ടിക ലഭിച്ചാലുടന്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും.