പാലക്കാട്: ഓണാഘോഷം വരാനിരിക്കുന്നസാഹചര്യത്തില്‍ ഓഗസ്റ്റ് 10 മുതല്‍ സെപ്തംബര്‍ 15 വരെ അബ്കാരി- എന്‍.ഡി.പി.എസ് മേഖലയിലുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും 24 മണികൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആഗസ്റ്റ് 10 മുതല്‍ ആരംഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. നമ്പറുകള്‍ ഇപ്രകാരമാണ്. എക്സൈസ് ഡിവിഷന്‍ ഓഫീസ്, പാലക്കാട് – 0491- 2505897

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍- 9447178061, അസി. എക്സൈസ് കമ്മീഷണര്‍, പാലക്കാട്- 9496002869, 0491-2526277. മദ്യം, കഞ്ചാവ്, സ്പിരിറ്റ് എന്നിവയുടെ കടത്ത് തടയാന്‍ വാഹന പരിശോധന കര്‍ശനമാക്കുന്നതിന് നാഷണല്‍ ഹൈവേയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടാസ്‌ക്ക് ഫോഴ്സ്, ചിറ്റൂര്‍ താലൂക്കിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ഇടവഴികള്‍ കേന്ദ്രീകരിച്ചുള്ള ബോര്‍ഡര്‍ പട്രോളിങ് യൂണിറ്റ്, അട്ടപ്പാടി മേഖലയിലെ അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഒരു സ്പെഷ്യല്‍ യൂണിറ്റ് എന്നിവ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അബ്കാരി കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ മുഖേന അറിയിക്കാം.