അബുദാബിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാരുടെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുളള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ എച്ച്.എ.എ.ഡി/ഡി.ഒ.എച്ച് പരീക്ഷ പാസാവണം.

ഇതിനാവശ്യമായ പരിശീലന സഹായം ഒഡെപെക്ക് നൽകും. താത്പര്യമുളളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം uae.odepc@gmail.com എന്ന ഇ-മെയിലിലേക്ക് ആഗസ്റ്റ് 26നകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക്www.odepc.kerala.gov.in സന്ദർശിക്കുക.