സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ സബ് കളക്ടർ കെ. ഇമ്പശേഖർ പതാക ഉയർത്തി. പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ ഏവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലെത്തുന്നവർക്ക് കൃത്യസമയത്ത് അവ ലഭ്യമായെന്ന് ഉറപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം  വി.ആർ വിനോദ്, ഡെപ്യൂട്ടി കളക്ടർമാരായ ജോൺ.വി. സാമുവൽ, റ്റി.എസ്. നിഷാറ്റ്, അനു.എസ്. നായർ, ഹുസൂർ ശിരസ്തദാർ ജി. പ്രദീപ്കുമാർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.