കാസർഗോഡ്: തീജ്വലമായ സമരപോരാട്ടങ്ങളുടെ അതിജീവന സ്മരണകളുണര്‍ത്തി ജില്ലയില്‍ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി. സ്വാതന്ത്ര്യദിനപരേഡില്‍ മന്ത്രി  അഭിവാദ്യം സ്വീകരിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എന്‍എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, ജില്ലാകളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, എഡിഎം: എന്‍ ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ•ാര്‍,  ജനപ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു.
ജില്ലാപോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, എന്‍സിസി സീനിയര്‍ ഡിവിഷനില്‍ കാസര്‍കോട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, എന്‍സിസി  ജൂനിയര്‍ ഡിവിഷനില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ജിഎച്ച്എസ്എസ്, ജവഹര്‍ നവോദയ പെരിയ -ബാന്റ് പാര്‍ട്ടി, കാഞ്ഞങ്ങാട് ഇക്ബാല്‍ എച്ച്എസ്എസ്, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്‍സിസി നേവല്‍ വിങ്, ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍സിസി എയര്‍വിങ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍  ജിഎച്ച്എസ്എസ് മടിക്കൈ, ജിഎച്ച്എസ്എസ് ബളാന്തോട്, ടിഐഎച്ച്എസ്എസ് നായ•ാര്‍മൂല, നവജീവന്‍ ഹൈസ്‌കൂള്‍ പെര്‍ഡാല, ഉളിയത്തടുക്ക ജയ്മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ജൂനിയര്‍റെഡ്‌ക്രോസ് യൂണിറ്റ് വിഭാഗത്തില്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് കാസര്‍കോട്,  ഈസ്റ്റ് ബെല്ല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,  പാക്കം ജിഎച്ച്എസ്എസ്, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൗട്ട്‌സ് വിഭാഗത്തില്‍ കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2, പട്ട്‌ല ജിഎച്ച്എസ്എസ്, ഗൈഡ്‌സ് വിഭാഗത്തില്‍ പട്ട്‌ല ജിഎച്ച്എസ്എസ്, കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2, സെന്റ് മേരിസ് എച്ച്എസ് ബേള ബാന്റ് പാര്‍ട്ടി എന്നിവര്‍ മാര്‍ച്ച് പാസ്റ്റില്‍ അണി നിരന്നു.
പരേഡിന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഡി ശില്‍പ നേതൃത്വം നല്‍കി. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ റിസര്‍വ്വ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍  കെ ജെ ജേക്കബ് പരേഡില്‍ സെക്കന്റ് കമാന്‍ഡറായിരുന്നു.
വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്ക്  മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരേഡില്‍ പൊലീസ് വിഭാഗത്തില്‍ കാസര്‍കോട് ഡിസ്ട്രിക് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, എന്‍സിസി സീനിയര്‍ ഡിവിഷനില്‍  കാസര്‍കോട് ഗവ. കോളേജ്, എന്‍സിസി ജൂനിയര്‍ വിഭാഗത്തില്‍ ജവഹര്‍ നവോദയ പെരിയ, സ്‌കൗട്ട് വിഭാഗത്തില്‍ കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2, ഗൈഡ്‌സ് വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പട്‌ല എന്നിവര്‍ റോളിങ് ട്രോഫി കരസ്ഥമാക്കി.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിഭാഗത്തില്‍  മടിക്കൈ ജിഎച്ച്എസ്എസും, റെഡ്‌ക്രോസ് വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളും, കാസര്‍കോട് ഗവണ്മെന്റ് പോളിടെക്‌നിക്കും സ്ഥിരം ട്രോഫി നേടി. ആര്‍മ്ഡ് ഫോഴ്‌സ് ഫ്‌ളാഗ് ദിനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ സ്റ്റാമ്പ് വില്‍പ്പന നടത്തിയവര്‍ക്കായി റോളിങ് ട്രോഫികള്‍ വിതരണം ചെയ്തു. ഗവ. ഓഫീസ വിഭാഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസും, വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തില്‍ പെര്‍ഡാല നവജീവന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സീനിയര്‍ ഡിവിഷന്‍ എന്‍സിസി സബ് യൂണിറ്റില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും, ജൂനിയര്‍ ഡിവിഷനില്‍ ചായോത്ത് ജി എച്ച്എസ്എസുമാണ് ട്രോഫി കരസ്ഥമാക്കിയത്. തുടര്‍ന്ന് വിവിധ കലാ-സാംസ്‌കാരിക പരിപാടികളും  സംഘടിപ്പിച്ചു.