ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും  ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെയും  ആഭിമുഖ്യത്തിൽ തൊടുപുഴ ശ്രീവൽസം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലേക്ക് തൊടുപുഴ എ പി ജെ അബ്ദുൽ കലാം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഒന്ന് മുതൽ 12വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പ്രളയ ദുരിത ബാധിതർക്കു വേണ്ടി 60000ത്തിൽ പരം രൂപയുടെ വസ്ത്രങ്ങളും മറ്റവശ്യ ഭക്ഷണ പദാർഥങ്ങളും ശേഖരിച് എത്തിച്ചു.
തൊടുപുഴ ഡി വൈ എസ് പി കെ പി ജോസ് സാധനങ്ങൾ ഏറ്റുവാങ്ങി. ഇത്തരത്തിലുള്ള പ്രവർത്തികൾ ആണ് എന്നും നാടിന് ഊർജ്ജം പകരുന്നത് എന്ന് അദ്ദേഹം വിദ്യാർഥികളോടായി പറഞ്ഞു. ഇത്തരത്തിൽ വിദ്യാർത്ഥികൾ ചെയ്ത പ്രവർത്തിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ചടങ്ങിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി എസ് ബിന്ദു,  ഡെപ്യൂട്ടി തഹസിൽദാർമാരായ ഷാജിമോൻ,  അലക്സാണ്ടർ  മുൻസിപ്പൽ കൗൺസിലർമാരായ ബാബു പരമേശ്വരൻ, വിജയകുമാരി സ്കൂൾ പി ടി എ പ്രസിഡന്റ്‌ പി എം ഇസ്മായിൽ, സ്കൂൾ പ്രിൻസിപ്പൽ യൂ എൻ പ്രകാശ് , പി എ സലിംകുട്ടി എം ബി താജു, യൂത്ത് കോർഡിനേറ്റർമാരായ ഷിജി ജെയിംസ്, താജുദീൻ റോബിൻ ടിജോ,  കുര്യാക്കോസ്, ജോമോൻ തുടങ്ങിയവർ പങ്കെടുത്തു.