കാസർഗോഡ്: മലബര്‍ ദേവസ്വം ബോര്‍ഡിന്  കീഴില്‍  മഞ്ചേശ്വരം താലൂക്കിലുളള കടമ്പാര്‍ ഗ്രാമത്തിലെ തലേക്കള ശ്രീ സദാശിവ ക്ഷേത്രത്തിലെ പരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട് ഡിവിഷന്റെ  നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍  ഈ മാസം 30 നകം അപേക്ഷ നല്‍കണം അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റില്‍ നിന്നും നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ സൗജന്യമായി ലഭിക്കും.