പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ്-വി.വി.പാറ്റ് യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍നിന്ന് എത്തിക്കും. 2017ല്‍ നിര്‍മിച്ച യന്ത്രങ്ങള്‍ കന്യാകുമാരി ജില്ലയില്‍നിന്നാണ് കൊണ്ടുവരുന്നത്.
വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സെപ്റ്റംബര്‍ മൂന്നിന് ഏറ്റുമാനൂര്‍ സത്രം കോമ്പൗണ്ടിലുള്ള ഇ.വി.എം വെയര്‍ ഹൗസില്‍ നടക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കുള്ള പരിശീലനം നാളെ (ഓഗസ്റ്റ് 30) രാവിലെ 11ന് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.  തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറുടെയും ഓഫീസുകളിലെ ജീവനക്കാരും പങ്കെടുക്കും.