ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായി ഷീ സ്‌കിൽ എന്ന പേരിൽ വനിതകൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു. ബാങ്കിങ്, മീഡിയ, അപ്പാരൽ, ഐ.ടി, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, അഗ്രികൾച്ചർ, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിലാണ് പരിശീലനം. 15 വയസ് കഴിഞ്ഞ എസ്.എസ്.എൽ.സി  പാസ്സായ വനിതകൾക്ക് രജിസ്റ്റർ ചെയ്യാം. ഉയർന്ന പ്രായപരിധി ഇല്ല.  asapkerla.gov.in ലും സമീപത്തെ അസാപ് ഓഫീസുകളിലോ അക്ഷയ കേന്ദ്രങ്ങളിലോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9495999668, 7907170233.