കൊല്ലം ബീച്ചിലെത്തിയ ജനങ്ങളെ ഗൃഹാതുരത്വത്തിലേക്കും ആഘോഷത്തിമിര്‍പ്പിലേക്കും എത്തിച്ചു നാടന്‍പാട്ട് സമിതി നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. ഡി.റ്റി.പി.സി യുടെ ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു പരിപാടി.
നാടന്‍പാട്ട് പരിപാടിക്ക് പുറമേ ആശ്രാമം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.  ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വിജയശ്രീ ആര്‍ട്‌സ് ക്ലബ്ബിന്റെ  നേതൃത്വത്തിലുള്ള ഗാനമേളയും കന്നേറ്റി ബോട്ട് ക്ലബ്ബില്‍ കണ്ണൂര്‍ ഗ്രാമീണ നാടന്‍ കലാസംഘത്തിന്റെ നാടന്‍പാട്ട് അവതരണവും നടന്നു.
കൊല്ലം ബീച്ച്, ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്ക്, 8 പോയിന്റ് ആര്‍ട്ട് കഫേ, കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ക്ലബ്,  ഉണര്‍വ് സ്വയം സഹായ സംഘം അഞ്ചല്‍, പ്രാക്കുളം ഫ്രണ്ട്‌സ് ക്ലബ്ബ്, ചാത്തിനാംകുളം പീപ്പിള്‍സ് ലൈബ്രറി, നീരാവില്‍ നവോദയ ഗ്രന്ഥശാല എന്നിവിടങ്ങളിലാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണം വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 15 വരെ വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ നടക്കും.