സ്കോൾ-കേരളയുടെ ഡി.സി.എ (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്സ് നാലാം ബാച്ചിന്റെ ജൂണിൽ നടത്തിയ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്താകെ പരീക്ഷയെഴുതിയവരിൽ 704 വിദ്യാർഥികൾ നിശ്ചിത യോഗ്യത നേടി. പരീക്ഷാഫലം www.scolekerala.org
ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിന് 31 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. നിർദിഷ്ട അപേക്ഷാ ഫോമിലാണ് അപേക്ഷിക്കേണ്ടത്. ഒരു പേപ്പറിന് 200 രൂപയാണ് പുനർമൂല്യനിർണയ ഫീസ്. www.scolekerala.org ലെ പ്രത്യേക ലിങ്കിൽ നിന്നും ഇതിനുളള ചെലാൻ ജനറേറ്റ് ചെയ്ത് ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ ഫീസ് അടച്ച അസൽ ചെലാനും മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഉൾപ്പെടെ (സ്കോൾ-കേരള വെബ്സൈറ്റിൽ ലഭ്യമാണ്) ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രം പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതം. അപേക്ഷ സമർപ്പിക്കണം.