കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി യോഗ്യതയുളള ഉദ്യോഗാർഥികളെ ഒക്‌ടോബർ 19ന് 11 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത: എം.ബി.ബി.എസ്, പ്രായപരിധി:40 വയസ്സ്. മാസവേതനം: 45,000 രൂപ.

താത്പര്യമുളള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ പത്ത് മണിക്ക് മുമ്പ് ഓഫീസിൽ രേഖകളുടെ പരിശോധനയ്ക്കും തുടർന്നുളള കൂടിക്കാഴ്ചയ്ക്കുമായി എത്തണം.