ജനുവരി 26-ന് റിപ്പബ്ലിക്ക് ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരു വിവരം ചുവടെ.

കൊല്ലം : പി. തിലോത്തമന്‍
പത്തനംതിട്ട : കടകംപളളി സുരേന്ദ്രന്‍
ആലപ്പുഴ : അഡ്വ. മാത്യു ടി തോമസ്
കോട്ടയം : ജി. സുധാകരന്‍
ഇടുക്കി : എം.എം. മണി
എറണാകുളം : എ.സി. മൊയ്തീന്‍
തൃശ്ശൂര്‍ : പ്രൊഫ. സി. രവീന്ദ്രനാഥ്
പാലക്കാട് : അഡ്വ. വി.എസ്. സുനില്‍കുമാര്‍
മലപ്പുറം : ടി.പി. രാമകൃഷ്ണന്‍
കോഴിക്കോട് : എ.കെ. ബാലന്‍
വയനാട് : രാമചന്ദ്രന്‍ കടന്നപ്പളളി
കണ്ണൂര്‍ : കെ.കെ. ശൈലജ ടീച്ചര്‍
കാസര്‍ഗോഡ് : ഇ. ചന്ദ്രശേഖരന്‍

ശബരി പാത: മുഴുവന്‍ ചെലവും റെയില്‍വെ
വഹിക്കണമെന്ന് മുഖ്യമന്ത്രി

അങ്കമാലി-ശബരി റെയില്‍പാതയുടെ മുഴുവന്‍ നിര്‍മാണ ചെലവും റെയില്‍വെ വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചു.

ദേശീയ പ്രധാന്യമുളള തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലേക്കുളള റെയില്‍പാതയുടെ മുഴുവന്‍ ചെലവും റെയില്‍വെ തന്നെ വഹിക്കണമെന്ന് പ്രധാനമന്ത്രിയോട് നേരത്തെ തന്നെ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. റെയില്‍ മന്ത്രാലയം ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനവും റെയില്‍വെയും ചെലവ് തുല്യമായി പങ്കിടണമെന്ന് ഇപ്പോള്‍ റെയില്‍വെ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി കത്തയച്ചത്. ശബരി പാതയുടെ നിര്‍മാണം ദേശീയ പദ്ധതിയായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.