പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയില്‍ ഡയറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ ഇംഗ്ലീഷിലേയ്ക്ക് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബാംഗ്ലൂര്‍/ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗേജ് യൂണിവേഴ്സിറ്റി ഹൈദരാബാദില്‍ നിന്നും ട്രെയിനിംഗ് ലഭിച്ചിട്ടുളള റിട്ടയേര്‍ഡ് എച്ച്.എസ്.എ (ഗവണ്‍മെന്റ്/എയ്ഡഡ്) മാര്‍ക്ക് അപേക്ഷിക്കാം. പ്രായം 62 വയസ്സില്‍ കവിയരുത്. ഒഴിവുകള്‍ മൂന്ന്. അപേക്ഷയും ബയോഡേറ്റയും തപാല്‍ മുഖേനയോ നേരിട്ടോ ഇ-മെയില്‍ മുഖേനയോ ആഫീസില്‍ എത്തിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25. അപേക്ഷ ഫോമിന്റെ മാതൃക വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2583095, ഇ-മെയില്‍: ddeednkttoayam@yahoo.com