കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലോകായുക്ത സിറ്റിംഗില്‍ 126 കേസുകള്‍ പരിഗണിച്ചു. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് മൂന്ന് ദിവസങ്ങളിലായി പരാതികള്‍ പരിഗണിച്ചത്. 12 കേസുകളില്‍ വിസ്താരം നടന്നു. പരിഗണിച്ച കേസുകള്‍ തുടര്‍ വിസ്താരത്തിനും റിപ്പോര്‍ട്ടുകള്‍ തേടുന്നതിനുമായി വിട്ടു. പോക്കുവരവ്,തണ്ടപ്പേര്‍ തിരുത്തല്‍, റീസര്‍വെ, മണല്‍കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു പരിഗണിക്കപ്പെട്ട പരാതികളില്‍ ഏറെയും. അടുത്ത സിറ്റിംഗ് മാര്‍ച്ച് 22,23 തീയതികളില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.