തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള മീനാങ്കൽ ഗവ.ട്രൈബൽ ഹൈസ്‌ക്കൂൾ, വെയിലൂർ ഗവ.ഹൈസ്‌ക്കൂൾ, കാപ്പിൽ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ, തോന്നയ്ക്കൽ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ, കന്യാകുളങ്ങര ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌ക്കൂൾ, കിളിമാനൂർ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ, ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ, തട്ടത്തുമല ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ, കരകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂൾ, മലയിൻകീഴ് ബോയ്‌സ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിദ്യാലയങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ ഗ്രന്ഥപ്പുര പദ്ധതി പ്രകാരം 2020 മാർച്ച് വരെ താത്ക്കാലിക അടിസ്ഥാനത്തിൽ പ്രതിമാസം 7,000 രൂപ നിരക്കിൽ ഹോണറേറിയത്തിൽ ലൈബ്രേറിയൻമാരെ നിയമിക്കുന്നു.

താത്പര്യമുള്ളവർ പത്തിനകം വിശദമായ ബയോഡേറ്റയും അംഗീകൃത സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, പത്മവിലാസം റോഡ്, ഫോർട്ട് നാല്മുക്ക്, പഴവങ്ങാടി, തിരുവനന്തപുരം-695023 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ബന്ധപ്പെട്ട വിദ്യാലയങ്ങളുടെ പരിസര പ്രദേശങ്ങളിൽ ഉള്ളവർക്ക് മുൻഗണന.