ഇടുക്കി: മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ലോക മണ്ണ് ദിനം ആചരിച്ചു. വണ്ണപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍  നടത്തിയ പരിപാടി ജില്ലാ പഞ്ചായത്തംഗം വിഷ്ണു.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറം ഗ്രാമ പഞ്ചായത്തംഗം ഷൈനി റെജി അധ്യക്ഷയായി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.റ്റി.സുലോചന പദ്ധതി വിശദീകരണം നടത്തി.

പരിപാടിയോടനുബന്ധിച്ച് കര്‍ഷകര്‍ക്കായി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും മികച്ച കര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടത്തി. ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി കളപ്പുരക്കല്‍ നിര്‍വഹിച്ചു. തുടര്‍ന്ന് കര്‍ഷകര്‍ക്കായി അവബോധന ക്ലാസ്, കാര്‍ഷിക പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ ജയ്‌നമ്മ ജോസഫ്, ലൈല രമേശന്‍, റഷീദ് തോട്ടുങ്കല്‍, അജിതാ ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലാ മണ്ണു  സംരക്ഷണ ഓഫീസര്‍ അരുണ്‍ രാജ് സ്വാഗതവും കട്ടപ്പന സോയില്‍ കണ്‍സെര്‍വേഷന്‍ പ്രൊജക്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. മുരളീധരന്‍ കൃതജ്ഞതയും പറഞ്ഞു.