മഞ്ഞപ്പിത്തത്തിനെതിരായ ബോധവത്ക്കരണത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിദ്യാലയത്തില്‍ നിന്നും വീട്ടിലേക്ക് എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാന്നാനം കെ.ഇ സ്കൂളില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി ടോമി നിര്‍വ്വഹിച്ചു. കുട്ടികളെ സ്വന്തം വീട്ടിലെ കുടിവെള്ള സ്രോതസ്സ് ശുചീകരിക്കാന്‍  പ്രാപ്തരാക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി.  ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. കെ.ആര്‍. രാജന്‍, ഡോ. ടി. അനിതാകുമാരി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മാസ് മീഡിയ ഓഫീസര്‍ ഡോമി. ജെ, ഡോ. റോസ്ലിന്‍ ജോസഫ്, ഏറ്റുമാനൂര്‍ എ.ഇ.ഒ കെ. ബാലചന്ദ്രന്‍, കെ.ഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശ്ശേരി, കെ.എന്‍. ശശികുമാര്‍, കെ. ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.