ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സര്‍വജന സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മന്ത്രി ഷെഹ്‌ലയുടെ വീട്ടിലെത്തി ധനസഹായം കൈമാറുകയായിരുന്നു.

അശ്രദ്ധയുടെ ഇരയാണ് ഷെഹ്‌ല. തികച്ചും ദൗര്‍ഭാഗ്യകരമാണ് സംഭവം. ഇനിയിത് എവിടെയും ആവര്‍ത്തിക്കാന്‍ പാടില്ല. കുടംബാംഗങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നതായും മന്ത്രി അറിയിച്ചു. എം.എല്‍.എ മാരായ ഐ.സി.ബാലകൃഷ്ണന്‍, സി.കെ.ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.