സ്‌കൂള്‍ കായിമേളയില്‍ രണ്ട് സ്വര്‍ണ്ണമെഡലും ഒരു വെള്ളിയും നേടി ശ്രദ്ധേയനായ മുണ്ടക്കൊല്ലിയിലെ എം.കെ.വിഷ്ണുവിന് വീടും സ്ഥലവും നല്‍കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. മുണ്ടക്കൊല്ലിയില്‍ വിഷ്ണുവിന് പൗരാവലി ഉരുക്കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയെ ചുമതലപ്പെടുത്തി.

വിഷ്ണവിന്റെ ഇച്ഛാശക്തി എല്ലാവര്‍ക്കും മാതൃകയാണ്. പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുമാണ് വിഷ്ണു ഈ നേട്ടങ്ങള്‍ കൊയ്തത്. കായിക രംഗത്ത് കൂടുതല്‍ പരിശീലനവും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ തുടങ്ങിയവര്‍ സംസാരിച്ചു.