കൊച്ചി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കൃതിയുടെ ഭാഗമായി നടപ്പാക്കുന്ന ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയില്‍ ഇന്നലെ (ഫെബ്രു 14) വരെയുള്ള ഒമ്പതു ദിവസത്തിനുള്ളില്‍ 1 കോടി 27 ലക്ഷം രൂപയുടെ കൂപ്പണുകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കിക്കഴിഞ്ഞെന്ന് സംഘാടകര്‍അറിയിച്ചു. ക്യൂആര്‍ കോഡുള്ള കൂപ്പണുകളാണ് കുട്ടികള്‍ക്ക് നല്‍കുന്നത് എന്നതിനാല്‍ വില്‍പ്പനയുടെ വിവരങ്ങള്‍ കൃത്യമായും സുതാര്യമായും അപ്പപ്പോള്‍ ലഭിക്കുന്നത് ഇത്തവണത്തെ നേട്ടമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിലൂടെയാണ് കൂപ്പണുകള്‍ വിദ്യാലയങ്ങളിലെത്തിച്ചിരിക്കുന്ന