ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.എ  (ഇംഗ്ലീഷ്,  സോഷ്യല്‍ സയന്‍സ്, റെസിഡന്റ് ട്യൂട്ടര്‍ (വനിതകള്‍ക്ക് മാത്രം),      മ്യൂസിക,് ഹിന്ദി, മലയാളം, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്)  എച്ച്.എസ്.എസ്.ടി  (ഹ്യുമാനിറ്റീസ്,  കൊമേഴ്‌സ് )എന്നീ തസ്തികകളില്‍  കരാര്‍ നിയമനത്തിനുള്ള  റാങ്ക് പട്ടിക തയ്യാറാക്കുന്നു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌കൂളില്‍ താമസിച്ചു പഠിപ്പിക്കുന്നതിന് തയ്യാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ മാര്‍ച്ച് 15 വൈകിട്ട് അഞ്ചിനകം  പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നില, കാഞ്ഞിരപ്പള്ളി പി.ഒ, പിന്‍. 686507 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04828 202751.