കാസർഗോഡ്: കോവിഡ് 19  നിയന്ത്രണത്തിന്റെ  ഭാഗമായി സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തന സമയം പുനര്‍ക്രമീകരിച്ചു.  മാവേലി സ്റ്റോര്‍, മാവേലി സൂപ്പര്‍ സ്റ്റോര്‍, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, അപ്നാ ബസാര്‍ എന്നിവയുടെ പ്രവര്‍ത്തനം ഇടവേളകളില്ലാതെ രാവിലെ 11 മുതല്‍ അഞ്ചു വരെയും മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അറു വരെയും ക്രമീകരിച്ചതായി മേഖലാ മാനേജര്‍ അറിയിച്ചു.