കാസർഗോഡ് ജില്ലയില്‍ ഇന്നലെ മാത്രം(മാര്‍ച്ച് 27) 34 കോവിഡ്-19 പോസറ്റീവ് കേസുകള്‍ സ്ഥീരികരിച്ചു.ഇതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 81 ആയി.ജില്ലയില്‍ 6085 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.ഇതില്‍ 5982 പേര്‍ വീടുകളിലും 103 പേര്‍ ആശുപത്രികളിലും ആണ് നിരീക്ഷണത്തില്‍ ഉള്ളത്.ഇനി 308 പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.ഇന്നലെ(മാര്‍ച്ച് 27)മൂന്ന് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു.

ഇന്ന് കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച വ്യക്തികളിൽ 9 സ്ത്രീകളും 25 പുരുഷന്മാരും ആണുള്ളത്

ഇതിൽ 11 പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന വരും 23 പേർ ദുബായിൽ നിന്നും വന്നവരുമാണ്. ഇതിൽ 11 വയസു മുതൽ  56 വയസ്സ് വരെയുള്ളവരാണ് ഉൾപ്പെടുന്നത്.  11, 16 വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നു.

കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികൾ കല്ലിങ്കൽ, ഉദുമ, ചെങ്കള, ചട്ടഞ്ചാൽ, പൂച്ചക്കാട്, എരിയാൽ , കളനാട്, ബോവിക്കാനം, , പൈവളിഗെ, വിദ്യാനഗർ, ചെമ്മനാട്, ബേവിഞ്ച, പുലിക്കുന്ന്,ചൂരി  പള്ളം, കാസർകോട് തുരുത്തി, മുളിയാർ, മഞ്ചേശ്വരം, പടന്ന, ബാരെ, അലാമിപ്പള്ളി, കൊല്ലമ്പാടി, മഞ്ചത്തഡ് ക്ക , നെല്ലിക്കുന്ന്, തളങ്കര, പള്ളിക്കൽ  സ്വദേശികളാണ്.