കാസർഗോഡ്: മെയ് ഒമ്പതിന് ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. പുതിയതായി 28 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 989 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 896 പേര്‍ വീടുകളിലും 93 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
219 സാമ്പിളുകളുടെ  പരിശോധന ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 177 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുണ്ടായിരുന്ന 18പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.