കാസർഗോഡ്: മഞ്ചേശ്വരം അതിര്‍ത്തി ചെക്ക്‌പോസ്റ്റിലൂടെ  ഇന്നലെ (മെയ് ഒമ്പതിന്) ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 362 പേര്‍ കേരളത്തിലേക്ക് വന്നു. 672 പേര്‍ക്കാണ് പാസ് അനുവദിച്ചത്. ഇതുവരെ മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് വഴി 4017 പേര്‍ കേരളത്തിലെത്തി. 9840 പേര്‍ക്കാണ് പാസ് അനുവദിച്ചത്.  കാസര്‍കോട് ജില്ലയിലേക്ക് ഇതുവരെ 1299 പേര്‍ വന്നു.
അതിര്‍ത്തിക്കപ്പുറത്ത് പാസ് ഇല്ലാത്തതിനാല്‍ കടന്നുവരാന്‍ കഴിയാത്തവരുടെ പ്രശ്‌നത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അടിയന്തിര നടപടി സ്വീകരിച്ചു. കാസര്‍കോട് ജില്ലക്കാരെ മതിയായ രേഖകള്‍ പരിശോധിച്ച് ജില്ലയില്‍ പ്രവേശിക്കുന്നതിനും ക്വാറന്റൈന്‍ ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കി.