വയനാട് ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ജനറല്‍ ബോഡി എ.പി.ജെ ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. അസ്മത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മിനി സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.