മലപ്പുറം: നിലമ്പൂർ ഐ.റ്റി.ഡി.പി യുടെ പരിധിയിൽ വരുന്ന നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ (പൂക്കോട്ടുംപാടം) ട്രൈബൽ എക്‌സ്‌ററൻഷൻ ഓഫീസുകളിൽ ആരംഭിക്കുന്ന മൂന്ന് സഹായി കേന്ദ്രങ്ങളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ്ടുവും ഡി.സി.എ യും യോഗ്യതയുളള പട്ടികവർഗ്ഗക്കാരായിരിക്കണം. സ്ഥാപനത്തിന്റെ അധികാര പരിധിയിൽ സ്ഥിതിചെയ്യുന്ന കോളനികളിലെ പട്ടികവർഗ്ഗക്കാർക്കും ഉയർന്ന യോഗ്യതയുളളവർക്കും മുൻഗണന നൽകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ വീതം പ്രതിമാസ ഹോണറേറിയം നൽകും.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ ട്രൈബൽ എക്‌സ്‌ററൻഷൻ ഓഫീസുകളിലോ, ഐറ്റിഡി പ്രൊജക്ട് ഓഫീസിലോ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് മൂന്ന്. ഫോൺ 9496070368, 9496070369, 9496070400.